കൊച്ചി: ആലിൻചുവട് ജനകീയ വായനശാലയുടെ പ്ലാറ്റിനം ജൂബിലിയാഘോഷ പരിപാടികളുടെ സമാപന സമ്മേളനം എഴുത്തുകാരി ദീപ നിശാന്ത് ഉദ്ഘാടനം ചെയ്തു. മുൻ മേയർ സി.എം. ദിനേശ് മണി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ. രാജേഷിന് നൽകി പ്രകാശിപ്പിച്ചു. വായനശാല പ്രസിഡന്റ് അഡ്വ.എ.എൻ. സന്തോഷ് അദ്ധ്യക്ഷനായി. കൊച്ചി നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ഡി. വത്സലകുമാരി, വായനശാല രക്ഷാധികാരി കെ.ടി. സാജൻ, കൗൺസിലർ കെ.ബി. ഹർഷൽ, എം.ബി. മുരളീധരൻ, വായനശാല സെക്രട്ടറി ടി.എസ്. ഹരി, പി.സി. രാജീവൻ എന്നിവർ സംസാരിച്ചു. ഫ്യൂഷൻ ഡാൻസും ഗാനമേളയും ഉണ്ടായിരുന്നു.