ആലുവ: ആലുവ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ1.30 കോടി രൂപ ചെലവിൽ ഹൈടെക് ക്ളാസ് മുറികളുടെ നിർമ്മാണോദ്ഘാടനം ഇന്ന് രാവിലെ 10ന് അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കും. മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷനാകും. 4400 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ നാല് ക്ലാസ് മുറികളാണ് നിർമ്മിക്കുന്നത്. ടോയ്‌‌ലറ്റ് ബ്ലോക്കും നിർമ്മിക്കും. സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബിയുടെയും കിലയുടെയും സംയുക്ത പദ്ധതിയാണ്.