കാക്കനാട്: ഓൾ കേരളാ കാറ്ററേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ വ്യവസായ നിയമ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ.വർഗീസ് ചടങ്ങിൽ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ്ജ് മുഖ്യപ്രഭാക്ഷണം നടത്തി. വൈകിട്ട് നടന്ന പൊതുസമ്മേളനത്തിൽ നൂറിൽപരം കാറ്ററിംഗ് അംഗങ്ങളുടെ നേത്രദാന സമ്മതപത്രം അങ്കമാലി ലിറ്റിൽ ഫ്ലവർ കണ്ണാശുപത്രി ഐ ബാങ്ക് ഡയറക്ടർ ഫാ. വർഗ്ഗിസ് പാലാട്ടിക്ക് സംസ്ഥാന ട്രഷറർ ശ്രീവൽസൻ കൈമാറി. വർക്കിംഗ് പ്രസിഡന്റ് ആൻസൻ റൊസാരിയോ പൊതുയോഗത്തിന്റെ അദ്ധ്യക്ഷനായി.