ആലുവ: ആലുവ റെഡ് ക്രോസ് സൊസൈറ്റിയുടെയും കേരള ആക്ഷൻ ഫോഴ്സിന്റെയും സഹകരണത്തോടെ ആലുവ അൻവർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി പടിഞ്ഞാറെ കടുങ്ങല്ലൂരിൽ ആരംഭിക്കുന്ന 'ലൗഡെയിൽ' ചൈൽഡ് ഡെവലപ്പ്മെന്റ് സെന്റർ 17ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ ഡോ. സി.എം. ഹൈദ്രാലി അറിയിച്ചു. ഓട്ടിസം, സെറിബ്രൽ പാൾസി, ഡൗൺ സിൻഡ്രോം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്ന 12 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്കായാണ് സെന്റർ പ്രവർത്തിക്കുന്നത്.

ഉച്ചക്ക് 2.30ന് നടക്കുന്ന സമ്മേളനത്തിൽ അൻവർ സാദത്ത് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, വി.എം. ശശി, കെ. രാധാകൃഷ്ണൻ, ഡോ. ടോണി ഫെർണാണ്ടസ്, ഡോ. ശോഭ, ജമാൽ പാനായിക്കുളം, എ.ജെ. റിയാസ് എന്നിവർ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും. പ്രൊജക്ട് ഡയറക്ടർ ഇ.എ. അബൂബക്കർ, ഫൈനാൻസ് ഡയറക്ടർ ഇ.എ. ഷബീർ, ജോബി തോമസ്, എസ്.ഡി. ജോസ്, അസ്മ വാഹിദ്, എ.എം. അബ്ദുൾ കെരീം, അസീബ് അൽസാബ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.