ആലുവ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഉയർത്തിയ 'വോട്ട് ചൊരി' ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം കമ്മിറ്റി നഗരത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു. ഗാന്ധി സ്ക്വയറിൽ നിന്നാരംഭിച്ച മാർച്ച് ബൈപ്പാസിൽ സമാപിച്ചു. അൻവർ സാദത്ത് എം.എൽ.എ മാർച്ച് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്ലം അദ്ധ്യക്ഷനായി. കെ.പി.സി.സി ജനറൽ സെക്രട്ടറി അബ്ദുൽ മുത്തലിബ് മുഖ്യപ്രഭാഷണം നടത്തി.