ph

കാലടി : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്ട്രംപ് ഏർപ്പെടുത്തിയ ചുങ്കം ഇന്ത്യയുടെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാക്കുമെന്ന് പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗം ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു പറഞ്ഞു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ബഹുവർഷ പദ്ധതിയിൽ ഉൾപ്പെടുത്തി മൂലനഗരത്തിൽ പണികഴിപിച്ച പട്ടികജാതി വനിത സംരംഭക ഉത്പാതന വിതരണ കെട്ടിട ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കോടി ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി. വി. പ്രദീഷ് അദ്ധ്യക്ഷനായി അൻവർ സാദത്ത് എം.എൽ.എ, അഡ്വ.ടി .എ . ഷബീർ അലി, വി .എം . ഷംസുദ്ദീൻ, എം. ജെ. ടോമി,എൻ .സി .ഉഷകുമാരി എന്നിവർ സംസാരിച്ചു.