maram
റോഡിലേയ്ക്ക് ചാഞ്ഞു നില്ക്കുന്ന റബർ മരങ്ങൾ

കോലഞ്ചേരി: പുത്തൻകുരിശ് കുറുഞ്ഞി റോഡിൽ അപകടഭീഷണി ഉയർത്തി റബർ മരക്കൊമ്പുകൾ റോഡിലേയ്ക്ക് ചാഞ്ഞ് നിൽക്കുന്നു. കാറ്റും മഴയും ശക്തമാകുന്നതിനിടെ ഏതു നിമിഷവും നിലം പൊത്താവുന്ന വിധം നിൽക്കുന്ന മരങ്ങൾ വാഹന, വഴിയാത്രക്കാർക്ക് അപകടഭീതിയുയർത്തുകയാണ്യ വർഷങ്ങളായി റീ പ്ളാന്റ് ചെയ്യാത്ത റബർ മരങ്ങളായതിനാൽ കൊമ്പുകൾ ദ്രവിച്ച നിലയിലാണ്. ചില്ലകൾ മുറിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ പി.എ. തങ്കപ്പൻ പുത്തൻകുരിശ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി.