കാലടി: വേതനക്കരാർ പുതുക്കി നൽകണമെന്ന് ആവശ്യപ്പെട്ട് കാലടി, അങ്കമാലി, അത്താണി മേഖലകളിലെ സ്വകാര്യ ബസുകൾ 18ന് പണിമുടക്കും. 2022ൽ ഉണ്ടാക്കിയ കരാറിന്റെ കാലാവധി 2024ൽ അവസാനിച്ചിരുന്നു. കരാർ കാലാവധി കഴിഞ്ഞ ഉടൻ തന്നെ യൂണിയനുകൾ ബസ് ഉടമകൾക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ജൂലായ് 31ന് കൂലി പുതുക്കാമെന്ന് ഉടമകൾ പറഞ്ഞിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഇതിൽ പ്രതിഷേധിച്ചാണ് സമരം. വേതന വർദ്ധന നടപ്പിലാക്കിയില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികളായ പി.ജെ. വർഗ്ഗീസ്, കെ.പി. പോളി, മാത്യു തോമസ്, പി.ആർ. സജിൻ എന്നിവർ അറിയിച്ചു.