khra
കെ.എച്ച്.ആർ.എ തൃക്കാക്കര നഗരസഭ കാര്യാലയത്തിന് മുന്നിൽ നടത്തിയ അടുപ്പുകൂട്ടി സമരം ജില്ല പ്രസിഡന്റ് ടി. ജെ. മനോഹരൻ ഉദ്ഘാടനം ചെയ്യുന്നു

കാക്കനാട്: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തൃക്കാക്കര നഗരസഭ കാര്യാലയത്തിന് മുന്നിൽ പ്രതിഷേധ മാർച്ചും അടുപ്പുകൂട്ടി സമരവും നടത്തി. ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനീഷ്‌കുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രറി കെ.ടി. റഹിം മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സുശീല, ജില്ലാ വൈസ് പ്രസിഡന്റ് ബൈജു പി. ഡേവിസ്, ജില്ലാ ജോയിന്റ് സെക്രട്ടറി ബിജു അളകാപുരി, സംസ്ഥാനകമ്മിറ്റി അംഗം കെ.യു. നാസർ, ജലാലുദ്ദീൻകുഞ്ഞ്, യൂസഫ്, ബിജോയ് നമ്പ്യാർ തുടങ്ങിയവർ സംസാരിച്ചു.