കൊച്ചി: എറണാകുളം ഹൈക്കോർട്ട് വാട്ടർ മെട്രോയ്ക്ക് സമീപം കൊച്ചി കായലിൽ ഒഴുകിനടക്കുന്ന നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തിങ്കളാഴ്ച ഉച്ചയോടെ ഇവിടെ എത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഉടൻ മറൈൻ ഡ്രൈവിലെ എയ്ഡ് പോസ്റ്റിലെ പൊലീസുകാരെ അറിയിച്ചു. സെൻട്രൽ സ്റ്റേഷനിൽനിന്ന് കൂടുതൽ പൊലീസെത്തി മൃതദേഹം കരയ്ക്കുകയറ്റി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്രി. ഏകദേശം 40-50 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.