പറവൂർ: കോട്ടുവള്ളി ഗ്രാമപഞ്ചായത്തിൽ ഏഴാം വാർഡിൽ എം.എൽ.എയുടെ ആസ്തി വികസ സ്കീമിൽ ഉൾപ്പെടുത്തി 13.20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പള്ളിപ്പറമ്പ് - വയലുപാടം തെക്ക് റോഡിന്റെ ഉദ്ഘാടനം പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിച്ചു. പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമലാ സദാനന്ദൻ അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, സംസ്ഥാന കാർഷിക വികസന ബാങ്ക് മുൻ ഡയറക്ടർ ടി.എ. നവാസ്, എം.എസ്. റെജി, കെ.ടി. പയസ്, ശശി, ഗോപാലകൃഷ്ണൻ, ശശിധരൻ, ജയകുമാർ എന്നിവർ പങ്കെടുത്തു.