കളമശേരി: ഏലൂർ പാതാളം കവലയിൽ ടൈൽ വിരിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചതായി വ്യവസായമന്ത്രി പി. രാജീവ് അറിയിച്ചു. റോഡിൽ കുഴികൾ രൂപപ്പെട്ട് യാത്രാബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ ഉത്തരവ് പുറപ്പെടുവിച്ചത്.