rejia
റജി എ ജോർജ് (ട്രഷറർ)

കൊച്ചി: എറണാകുളം വൈ.എം.സി.എയുടെ പ്രസിഡന്റായി മാത്യു മുണ്ടാട്ടിനെ തിരഞ്ഞെടുത്തു. പാലാരിവട്ടം ബ്രാഞ്ചിന്റെ ചെയർമാൻ, മിഡ് വെസ്റ്റ് ഇന്ത്യ ഡിസ്ട്രിക്ട് ഗവർണർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. റൂബൻ ഉമ്മൻ ജോൺസൻ, ഡോ. ബിജിത് ജോർജ് എബ്രഹാം എന്നിവരാണ് വൈസ് പ്രസിഡന്റുമാർ. റെജി എ. ജോർജിനെ ട്രഷററായും ഡോ. ടെറി തോമസ് ഇടത്തൊട്ടിയെ എക്‌സിക്യുട്ടീവ് കമ്മിറ്റിഅംഗം തൃക്കാക്കര കമ്മിറ്റി ചെയർമാനായും തിരഞ്ഞെടുത്തു.
മറ്റ് ഭാരവാഹികൾ ഷോൺ ജെഫ് ക്രിസ്റ്റഫർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ, വി. എബ്രഹാം സൈമൺ (റിലീജിയസ് കമ്മിറ്റി ചെയർമാൻ), മറ്റോ തോമസ്, (സ്‌പോർട്‌സ് കമ്മിറ്റി ചെയർമാൻ), ബിജോ പുലിക്കോട്ടിൽ (സ്റ്റുഡന്റ് കമ്മിറ്റി ചെയർമാൻ), മാത്യൂസ് എബ്രഹാം (പ്ലാനിംഗ്, ഡെവലപ്‌മെന്റ് ചെയർമാൻ), കെ.എക്‌സ്. സേവ്യർ (പബ്ലിക് റിലേഷൻസ് ചെയർമാൻ) എന്നിവരെയും തിരഞ്ഞെടുത്തു.

mathew
മാത്യൂ മുണ്ടാട്ട് (പ്രസിഡന്റ് )