poothotta
പൂത്തോട്ട കെ.പി.എം. ഹൈസ്‌കൂൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രൊഫ.എം.കെ.സാനു അനുസ്മരണ പരിപാടിയിൽ നിന്ന്

പൂത്തോട്ട: പ്രൊഫ. എം.കെ. സാനുവിന്റെ വിയോഗത്തിൽ കെ.പി.എം ഹൈസ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. പ്രൊഫ. എം.കെ. സാനു രചിച്ച പുസ്തകങ്ങൾ വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിന് പ്രത്യേക പ്രദർശനവും നടത്തി. ഹെഡ്മാസ്റ്റർ അനൂപ് സോമരാജ് അനുസ്മരണ പ്രഭാഷണം നടത്തി. 'നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം' എന്ന ചങ്ങമ്പുഴയുടെ ജീവചരിത്രത്തെ ആസ്പദമാക്കി വിദ്യാർത്ഥികൾ കവിതാലാപനവും പ്രഭാഷണങ്ങളും നടത്തി.

തുടർന്ന് സാനുമാഷിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു. അദ്ധ്യാപകൻ അഖിൽ വിനോദ് സംസാരിച്ചു.