akhilraj
അഖിൽ രാജ് എം.പി.,(സെക്രട്ടറി)

കൊച്ചി: ഭാരതീയ മെഡിക്കൽ ആൻഡ് മെഡിക്കൽ സെയിൽസ് റെപ്രസന്റേറ്റീവ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് ജി. വിമൽ ഉദ്ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ് സ്വരൂപ്കുമാർ അദ്ധ്യക്ഷനായി.

ബി.എം.എസ് ജില്ലാ പ്രസിഡന്റ് സതീഷ് ആർ. പൈ, ജില്ലാ പ്രഭാരി അരുൺ മോഹൻ, സെക്രട്ടറി അഖിൽരാജ് എം.പി, ട്രഷറർ അബിൻ ബാബു എന്നിവർ സംസാരിച്ചു.

hari
ഹരികൃഷ്ണൻ (പ്രസിഡന്റ്)

ജില്ലാ ഭാരവാഹികളായി ഹരികൃഷ്ണൻ (പ്രസിഡന്റ്), അഖിൽ രാജ് എം.പി,(സെക്രട്ടറി), അബിൻ ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.