കൊച്ചി: തിരഞ്ഞെടുപ്പു ക്രമക്കേടുകൾക്കെതിരെയും വോട്ടർ പട്ടികയിലെ ക്രമക്കേട് ചോദ്യം ചെയ്ത എം.പിമാരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചും എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റിയുടെ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.
എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. രാജേഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, സി.പി.ഐ മണ്ഡലം സെക്രട്ടറി സി.എ. ഷക്കീർ, ഡിവിൻ കെ. ദിനകരൻ, രേഖ ശ്രീജേഷ്, വി.എസ്. സുനിൽകുമാർ, പി.എം. നിസാമുദ്ദീൻ, കെ.ആർ. പ്രതീഷ്, റോക്കി ജിബിൻ, പി.കെ. ഷിഫാസ്, എം.ആർ. സൂർജിത്ത് എന്നിവർ പ്രസംഗിച്ചു.