sudeeran

കൊച്ചി: പ്രകൃതിയെയും മനുഷ്യനെയും പരിഗണിക്കാത്ത വികസനത്തെയാണ് നാട് അഭിമുഖീകരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു. പ്രൊഫ.കെ. അരവിന്ദാക്ഷൻ രചിച്ച 'തിരിച്ചു പിടിക്കാം, പ്രകൃതിയെയും മനുഷ്യനെയും' എന്ന പുസ്തകം ജസ്റ്റിസ് കെ. സുകുമാരന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ജെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഹരിഹരൻ പുസ്തകം പരിചയപ്പെടുത്തി. ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ, മുതിർന്ന സി.പി.ഐ നേതാവ് കെ.ഇ. ഇസ്മായിൽ, മുൻ എം.പി. അഡ്വ. സെബാസ്റ്റ്യൻ പോൾ, അഡ്വ. സി.ആർ. നീലകണ്ഠൻ, സാജൻ മണാളി, ഫ്രാൻസിസ് കളത്തുങ്കൽ, കെ. രജികുമാർ തുടങ്ങിയവർ സംസാരിച്ചു.