k
കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്യുന്നു

ചോറ്റാനിക്കര: കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയനിലെ വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് സമാപന സമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും യൂണിയൻ സെക്രട്ടറി എസ്. ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ്‌ ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷനായി. ഡോ. ശരത് ചന്ദ്രൻ ക്ലാസുകൾക്ക് നേതൃത്വം നൽകി.

യോഗത്തിൽ യൂണിയൻ കൗൺസിലയർ യു.എസ്. പ്രസന്നൻ, വനിതാസംഘം പ്രസിഡന്റ്‌ ധന്യ പുരുഷോത്തമൻ, യൂത്ത് മൂവ് മെന്റ് പ്രസിഡന്റ്‌ ഗൗതം സുരേഷ് ബാബു, വത്സ മോഹനൻ, അമ്പിളി ബിജു, രാജിറജി, അഭിലാഷ് രാമൻകുട്ടി, അച്ചു ഗോപി, സിമി ബിനോയി തുടങ്ങിയവർ സംസാരിച്ചു.