dccm
ഡി.സി.സി നേതൃയോഗത്തിൽ പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സംസാരിക്കുന്നു. അൻവർ സാദത്ത് എം.എൽ.എ., ദീപ്തി മേരി വർഗീസ്, ഡൊമിനിക് പ്രസന്റേഷൻ തുടങ്ങിയവർ സമീപം

കൊച്ചി: രാജ്യവ്യാപകമായി കള്ളവോട്ട് നടന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചും ജനാധിപത്യ പ്രക്രിയയുടെ നിലനില്പിനും ഫ്രീഡംലൈറ്റ് നൈറ്റ് മാർച്ച് സംഘടിപ്പിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു. 14ന് വൈകിട്ട് ഏഴിന് ഇടപ്പള്ളി ടോൾ ജംഗ്ഷനിൽനിന്ന് കലൂർ സ്‌റ്റേഡിയത്തിലേക്ക് നടക്കുന്ന മാർച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. നേതൃയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അദ്ധ്യക്ഷനായി.

അൻവർ സാദത്ത് എം.എൽ.എ, ദീപ്തി മേരി വർഗീസ്, ഡൊമിനിക് പ്രസന്റേഷൻ, നേതാക്കളായ എൻ. വേണുഗോപാൽ, കെ.പി. ധനപാലൻ, ടോണി ചമ്മിണി, എം.ആർ. അഭിലാഷ്, തമ്പി സുബ്രഹ്മണ്യം തുടങ്ങിയവർ സംസാരിച്ചു.