madhavan74

വൈപ്പിൻ: സി.പി.എം ചെറായി മുൻ ലോക്കൽ സെക്രട്ടറി ചെറായി പുതുവേലിൽ പി.കെ. മാധവൻ (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന്‌ നായരമ്പലം പൊതുശ്‌മശാനത്തിൽ. സി.പി.എം ഏരിയ കമ്മിറ്റി അംഗം, കെ.എസ്‌.കെ.ടി.യു എരിയ വൈസ്‌ പ്രസിഡന്റ്‌, പള്ളിപ്പുറം പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഉഷ (പള്ളിപ്പുറം സഹകരണ ബാങ്ക് മുൻ ജീവനക്കാരി). മക്കൾ: മഹേഷ്, മനീഷ. മരുമക്കൾ: സനീഷ്, വീണ.