മൂവാറ്റുപുഴ: പെറ്റി പിഴത്തുക തിരിമറി കേസിൽ സസ്‌പെൻഷനിലായ വനിതാ സിവിൽ പൊലീസ് ഓഫീസർ ശാന്തി കൃഷ്ണന്റെ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളി. 2018 മുതൽ 2022വരെ സാമ്പത്തിക തിരിമറിയെ തുടർന്ന് മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.എം. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനെത്തുടർന്ന് ശാന്തികൃഷ്ണൻ മൂവാറ്റുപുഴ കോടതിയിൽ നൽകിയ ജാമ്യേപക്ഷ തള്ളിയതിനെ തുടർന്ന് ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചിരുന്നു.