കോതമംഗലം: സ്കൂൾ വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വടാട്ടുപാറ തവരക്കാട്ട് പ്രവീണിനെയാണ് (45) കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 15കാരനായ വിദ്യാർത്ഥി പീഡന വിവരം സ്കൂളിൽ എത്തി അദ്ധ്യാപകനെ അറിയിച്ചു. സ്കൂൾ അധികൃതർ പൊലീസിലറിയിക്കുകയും പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.