കൊച്ചി: ബി.ജെ.പി ഭരിക്കുന്ന ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളുടെയും ഭരണഘടനയുടെയും സ്വാതന്ത്ര്യത്തെക്കുറിച്ച് ചിന്തിക്കേണ്ട അവസ്ഥയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. എൽ.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുക, ന്യൂനപക്ഷവേട്ട അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തി എറണാകുളം ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ്, സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം സി.എൻ.മോഹനൻ, മേയറും സംസ്ഥാന കമ്മിറ്റി അംഗവുമായ എം. അനിൽകുമാർ, ജനതാദൾ (എസ് ) സംസ്ഥാന ജനറൽ സെക്രട്ടറി സാബു ജോർജ്, എൻ.സി.പി ജനറൽ സെക്രട്ടറി കുര്യൻ എബ്രഹാം, കമല സദാനന്ദൻ, കെ. എം.ജോർജ് തുടങ്ങിയവർ പങ്കെടുത്തു.