വാഴക്കുളം: റിസർവ് ബാങ്കിന്റെയും ജില്ലാ ലീഡ് ബാങ്കിന്റെയും നേതൃത്വത്തിൽ വാഴക്കുളം പഞ്ചായത്തി​ലെ വി​വി​ധ ബാങ്കുകളി​ലെ അക്കൗണ്ട് ഉടമകൾക്ക് വേണ്ടി റീ കെ.വൈ.സി ക്യാമ്പ് ആഗസ്റ്റ് 16ന് രാവിലെ 10 മുതൽ വാഴക്കുളം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. എസ്.ബി​.ഐ, ബാങ്ക് ഒഫ് ഇന്ത്യ, എസ്.ഐ.ബി, ഫെഡറൽ ബാങ്ക്, കാനറ ബാങ്ക് തുടങ്ങി പഞ്ചായത്തിലെ എല്ലാ ബാങ്കുകളിലെയും അക്കൗണ്ട് ഉടമകൾക്ക് പങ്കെടുക്കാം. പാസ് ബുക്കും തി​രി​ച്ചറി​യൽ രേഖകളും രണ്ട് ഫോട്ടോയും കൈയി​ൽ കരുതണം.