കാലടി: കാലടി പഞ്ചായത്തിൽ വിതരണം ചെയ്ത സ്കൂട്ടറുകൾ സ്വന്തക്കാർക്ക് നൽകിയ യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങൾ രാജി വക്കുക, സ്കൂട്ടർ വിതരണം വിജിലൻസ് അന്വേഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡി.വൈ.എഫ് ഐ കാലടി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ 10ന് ഉദയ ജംഗ്ഷനിൽ നിന്ന് കാലടി പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാർച്ചും ധർണയും നടത്തും. പ്രതിഷേധം ഡി.വൈ.എഫ് ഐ സംസ്ഥന കമ്മിറ്റിയംഗം അഡ്വ. ബിബിൻ വർഗീസ് ഉദ്ഘാടനം ചെയ്യും.