mes
കുന്നുകര എം.ഇ.എസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നടന്ന പ്രവേശനോത്സവം എം.ഇ.എസ് എറണാകുളം പ്രസിഡന്റ് ലിയാഖത്ത് അലിഖാൻ ഉദ്ഘാടനം ചെയ്യുന്നു

നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് കോളേജ് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ നടന്ന പ്രവേശനോത്സവം എം.ഇ.എസ് എറണാകുളം പ്രസിഡന്റ് ലിയാഖത്ത് അലിഖാൻ ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാൻ എം.എ. മുഹമ്മദ് അദ്ധ്യക്ഷനായി. സെക്രട്ടറി എച്ച്.എസ്. അബ്ദുൽ ഷരീഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. കോളേജ് ഡീൻ ഡോ. കെ.എം. രമേശ്, പ്രിൻസിപ്പൽ ഡോ. പ്രീത ആർ. നായർ, ട്രഷറർ എം.ഐ. അബ്ദുൽ ഷരീഫ്, ഡോ. ലക്ഷ്മി ആർ. നായർ, പി.എ. നിഷാമോൾ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ടി.ആർ. ബെൻഷി, എസ്. സുൽഫിഖാൻ, പ്രൊഫ. വി.എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.