കളമശേരി: 10 ഗ്രാം എം.ഡി.എം.എയുമായി കുസാറ്റിലെ രണ്ട് എൻജിനിയറിംഗ് വിദ്യാർത്ഥികളെ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. മാരാരിക്കുളം സ്വദേശി എം.പി. അതുൽ, തൃശൂർ ആളൂർ സ്വദേശി ആൽബിൻ റിബി എന്നിവരാണ് പിടിയിലായത് . മൂന്നാം വർഷ സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥികളാണ്. അതുലിന്റെ പക്കൽ നിന്ന് 5.55 ഗ്രാമും ആൽവിനിൽ നിന്ന് 4.99 ഗ്രാമും എം.ഡി.എം.എ കണ്ടെടുത്തു. ഹിദായത്ത് നഗറിലെ വാടകവീട്ടിൽ നിന്നാണ് ഇരുവരെയും പുലർച്ചെ പിടികൂടിയത്.