അങ്കമാലി: ഫിസാറ്റിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുന്ന ടെഗ്സെറ്റ് 2025ന് തുടക്കമായി. മേലൂർ സെന്റ് ജോസഫ് സ്കൂളിൽ നടന്ന പരിശീലന പരിപാടി ഫിസാറ്റ് ചെയർമാൻ പി.ആർ. ഷിമിത്ത് ഉദ്ഘാടനം ചെയ്തു. ടീച്ച് -ഗൈഡ് - ട്രാൻസ്ഫോം എന്ന ആശയവുമായി സാങ്കേതിക വിദ്യയുടേയും കരിയർ മാർഗനിർദ്ദേശത്തിന്റെയും ലോകം വിദ്യാർത്ഥികളെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവി ഡോ. ബിജോയ് വർഗീസ്, എം. മനോജ് കുമാർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. അദ്ധ്യാപികരായ മിനു കുര്യാക്കോസ്, ജെസ്ലിൻ പി. ജോ, സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി.ഒ. ബെനി, വാർഡ് മെമ്പർ ജാൻസി പൂളോസ് എന്നിവർ പങ്കെടുത്തു