manoj-moothedan

കൊച്ചി: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരള ഘടകം, വനംവകുപ്പ്, വെറ്ററിനറി സർവകലാശാല ആനപഠന കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോകഗജദിനം ആചരിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എം.കെ. പ്രതിപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. വനംവകുപ്പ് മദ്ധ്യമേഖ കൺസർവേറ്റർ ഇന്ദു വിജയൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. സജി കുമാർ മുഖ്യാതിഥിയായി. കോടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ കൃഷ്ണകുമാർ, വാർഡ് മെമ്പർ സിനി ഏൽദോ എന്നിവർ പ്രസംഗിച്ചു.