unit
ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ അങ്കമാലി യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: ഓൾ കേരള ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ അങ്കമാലി യൂണിറ്റ് വാർഷിക പൊതുയോഗവും കുടുംബസംഗമവും റോജി എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എം.ജെ. ബേബി അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സണ്ണി ചെന്നിക്കര മുഖ്യപ്രഭാഷണം നടത്തി. പി.കെ. അച്യുതന്റെ കുടുംബത്തിനുള്ള വെൽഫെയർ സൊസൈറ്റി ക്ഷേമനിധി തുക വിതരണം നടത്തി. സംസ്ഥാന എക്സിക്യുട്ടിവ് സെക്രട്ടറി ജോജി ജോസഫ്, ജില്ലാ പ്രസിഡന്റ് പി.വി സ്റ്റീഫൻ, സെക്രട്ടറി സി.പി. നാസർ, ജോൺസൺ സെബാസ്റ്റ്യൻ, ഷാന്റോ ജോസ്, കെ.പി. സിബി, കെ.കെ ജോസ്, എസ്.ഐ. തോമസ്, ഷാജി പാറയ്ക്ക, കെ.കെ. യാക്കോബ് എന്നിവർ പ്രസംഗിച്ചു.