കാലടി: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്ക് നേടിയ ജെ. അഹ്സന ഫാത്തിമ (എം.എസ്‌സി, സുവോളജി), ജെ. ഹുസ്ന ഹവ്വ (എം.എസ്‌സി, സൈക്കോളജി ), രണ്ടാം റാങ്ക് നേടിയ ആൻട്രീസ മരിയറ്റ് (എം.എസ്‌സി, ഫാമിലി ആൻഡ് കമ്മ്യൂണിറ്റി സയൻസ് ) എന്നിവരെ എക്സൽ ടു സ്റ്റാർ അക്കാഡമിയുടെ നേതൃത്വത്തിൽ ആദരിച്ചു. തൃക്കണിക്കാവ് എസ്.എൻ.ഡി.പി ഹാളിൽ നടന്ന ചടങ്ങ് അൻവർ സാദത്ത് എം എൽ.എ ഉദ്ഘാടനം ചെയ്തു. അക്കാഡമി പ്രസിഡന്റ് ഇബ്രാഹിം ബാബു അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സെബി കൂട്ടുങ്ങൽ സജീവ്, എസ്.എൻ.ഡി. പി യോഗം ശാഖാ പ്രസിഡന്റ് ദിലീപ് എന്നിവർ സംസാരിച്ചു.