snm-college-
ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മാല്യങ്കര എസ്.എൻ.എം കോളേജിൽ നടന്ന കലാ, സാഹിത്യ മത്സരങ്ങൾ എച്ച്.എം.ഡി.പി സഭ പ്രസിഡന്റ് കെ.വി. അനന്തൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: മൂത്തകുന്നം എച്ച്.എം.ഡി.പി സഭയുടെ നേതൃത്വത്തിൽ നടത്തുന്ന 171-ാമത് ശ്രീനാരായണ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായി മാല്യങ്കര എസ്.എൻ.എം കോളേജിലെ ശ്രീനാരായണ പഠന-ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുകൃതി പാരായണം, പ്രസംഗം, ഉപന്യാസരചന, പെൻസിൽ ഡ്രോയിംഗ് എന്നീ വിഭാഗങ്ങളിൽ മത്സരം സംഘടിപ്പിച്ചു. സഭയുടെ കീഴിലുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. സഭാ പ്രസി‌ഡന്റ് കെ.വി. അനന്തൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത അദ്ധ്യക്ഷയായി. സഭാ സെക്രട്ടറി കെ.എസ്. ബാലസുബ്രഹ്മണ്യം, ഡി. മധു, കെ.എസ്. സന്തോഷ് കുമാർ, സുനിൽകുമാർ, സി.ജി. ജയറാം പി. ശ്രീജ, എന്നിവർ സംസാരിച്ചു. ഗുരുജയന്തി ആഘോഷ പരിപാടിയിൽ മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.