വൈപ്പിൻ: കുഡുംബി സേവാസംഘത്തിന് കീഴിലുള്ള യുവജന സംഘത്തിന്റെയും വിദ്യാർത്ഥി സംഘത്തിന്റെയും സംസ്ഥാന സമ്മേളനം കുഡുംബി സേവാസംഘം സംസ്ഥാന പ്രസിഡന്റ് എ.എസ്. ശ്യാംകുമാർ ഉദ്ഘാടനം ചെയ്തു. ഗോവ ട്രൈബൽ റിസർച്ച് സെന്റർ പ്രസിഡന്റ് ദേവിദാസ് ഗോൻകർ, കെ.വൈ.എസ് പ്രസിഡന്റ് വിന്നി ഗോപാൽ, ജനറൽ സെക്രട്ടറി പി.ആർ. ജിനേഷ്, കെ.കെ.എസ്.എ പ്രസിഡന്റ് സി.പി. നിധീഷ്, ജനറൽ സെക്രട്ടറി ടി.വി. അദ്വൈത്, ടി.എസ്. ശരത്കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ബിനീഷ് ബാലചന്ദ്രൻ (യുവജനസംഘം പ്രസിഡന്റ്), പി.ആർ ജിനേഷ് (ജനറൽ സെക്രട്ടറി), എം.വി.വിനീത് (വിദ്യാർത്ഥി സംഘം പ്രസിഡന്റ്) ടി.എ. ആദിത്യൻ (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.