കാക്കനാട്: പെൻഷൻ പരിഷ്‌കരണ നടപടികൾ ആരംഭിക്കുക, കുടിശിക ക്ഷാമാശ്വാസ ഗഡുക്കൾ അനുവദിക്കുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുക, ഫൈനാൻസ് ബിൽ 2025 ഭേദഗതി പിൻവലിക്കുക എന്നീ
ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ തൃക്കാക്കര ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റിനുമുന്നിൽ മാർച്ചും ധർണയും നടത്തി. ജില്ലാ സെക്രട്ടറി സി.കെ. ഗിരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.കെ. വിജയൻ അദ്ധ്യക്ഷനായി.
കെ. ജഗദമ്മ, കെ.പി. പൗലോസ്, എ. ശ്രീധരൻ നായർ, സോണി കോമത്ത്, വി. സി. ആന്റണി, വി.ഐ. കബീർ എന്നിവർ സംസാരിച്ചു.