1
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്തിൽ സൗജന്യമരുന്ന് വിതരണം പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സൗജന്യ മരുന്നുവിതരണം ആരംഭിച്ചു. കുമ്പളങ്ങി, കുമ്പളം, ചെല്ലാനം പഞ്ചായത്തുകളിലായി കിഡ്നി മാറ്റിവച്ച 15 പേരും ഡയാലിസിസ് ചെയ്യുന്ന 58 പേരും കിഡ്നി രോഗികളായ 40 പേരും അപൂർവ രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതും വിലകൂടിയ മരുന്ന് ആവശ്യമുള്ളവരുമായി 65 പേരും ഉണ്ട്. മുപ്പത് ലക്ഷം രൂപ ഇതിനായി അനുവദിച്ചു. സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി പത്തുലക്ഷവും അനുവദിച്ചിട്ടുണ്ട്.

സൗജന്യ മരുന്നുവിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജോസഫ് അദ്ധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ജോബി പനക്കൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മെറ്റിൽഡ മൈക്കിൾ, ജെംസി ബിജു, ജെൻസി ആന്റണി, ബ്ലോക്ക് മെമ്പർമാരായ നിത സുനിൽ, സിന്ധു ജോഷി, താരാ രാജു, ഡോ. സി. ആശമോൾ, ഡോ. കെ.ടി. അജിത്, വി.എം. സന്ധ്യ, പി.എസ്. ശരണ്യ എന്നിവർ സംസാരിച്ചു.