photo
കണ്ടെയ്നർ ലോറി റോഡിൽ ഓഫായതോടെ വല്ലാർപാടം പാടം ഭാഗത്തുണ്ടായ ഗതാഗതക്കുരുക്ക്

വൈപ്പിൻ: കണ്ടെയ്‌നർ ലോറി റോഡിന് നടുവിൽ ഓഫായതോടെ ഗോശ്രീ പാലങ്ങൾ വഴിയുള്ള ഗതാഗതം മൂന്നുമണിക്കൂറോളം സ്തംഭിച്ചു. ഗോശ്രീ ഒന്നാം പാലത്തിനും രണ്ടാം പാലത്തിനും ഇടയിൽ ഇന്നലെ രാവിലെ 8.50നാണ് കണ്ടെയ്നർ ലോറി ഓഫാകുകയും പിന്നാലെ വന്ന കാർ ഇടിക്കുകയും ചെയ്തത്. വൈപ്പിൻ ഭാഗത്ത് നിന്നുള്ള ബസുകളിലെ യാത്രക്കാർ ഒടുവിൽ ക്ഷമ നശിച്ച് കാൽ നടയായി എറണാകുളത്തെത്തി. ഗതാഗതം സ്തംഭിച്ചതോടെ വൈപ്പിൻ ഭാഗത്തു നിന്നുള്ള ബസുകൾ ഗോശ്രീ കവലയിൽ ട്രിപ്പ് അവസാനിപ്പിച്ചു. ഹൈക്കോടതി പരിസരത്ത് നിന്ന് മുനമ്പം, പറവൂർ ഭാഗത്തേക്കുള്ള ബസുകൾ ട്രിപ്പുകൾ റദ്ദാക്കി. എല്ലാ ബസുകളുടെയും രണ്ട് വീതം ട്രിപ്പുകൾ റദ്ദാക്കേണ്ടി വന്നു. ഉച്ചക്ക് 12മണിയോടെ കണ്ടെയ്‌നർ ലോറി മാറ്റിയതോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

രണ്ടാം ഗോശ്രീ പാലത്തിന്റെ സമാന്തര പാലത്തിലെ അറ്റകുറ്റപ്പണികൾ യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കുകയും ഒന്നും മൂന്നും പാലങ്ങൾക്ക് സമാന്തരപാലം നിർമ്മിക്കുകയും ചെയ്താൽ മാത്രമേ മേഖലയിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരമാകൂ. സമാന്തരപാലങ്ങളുടെ നിർമ്മാണത്തിനുവേണ്ടി വൈപ്പിൻകരയിലെ റസിഡന്റ്സ് അസോസിയേഷനുകൾ സമര രംഗത്തിറങ്ങും

അനിൽ പ്ലാവിയൻസ്

ഫ്രാഗ് ജനറൽ സെക്രട്ടറി