mvi
ആലുവ ജോയിന്റ് ആർ.ടി ഓഫീസിലെ എം.വി.ഐ കെ.എസ്. സജിനെ തൃണമൂൽ കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആദരിക്കുന്നു

ആലുവ: ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് നാലാം നിലയിലേക്ക് നടന്നെത്തിയ മദ്ധ്യവയസ്കൻ കുഴഞ്ഞുവീണപ്പോൾ സി.പി.ആർ നൽകി ജീവൻ രക്ഷിച്ച ആലുവ ജോയിന്റ് ആർ.ടി ഓഫീസിലെ എം.വി.ഐ കെ.എസ്. സജിന് തൃണമൂൽ കോൺഗ്രസ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. കുന്നന്നേരി മാന്ത്രയ്ക്കൽ സ്വദേശി ഹൈദ്രോസിനാണ് കെ.എസ്. സജിന്റെ ഇടപെടലിൽ ജീവൻ തിരിച്ചുകിട്ടിയത്. തൃണമൂൽ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഡൊമിനിക് കാവുങ്കൽ, നിയോജക മണ്ഡലം പ്രസിഡന്റ് ഗഫൂർ എളമന എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആദരിച്ചത്. കെ.പി. മുഹമ്മദ്, നാസർ കൊടികുത്തുമല, പി.കെ. യൂസഫ്, അഷറഫ് കോമ്പാറ, പി.കെ.എ. മജീദ് തുടങ്ങിയവർ പങ്കെടുത്തു.

.