purse
കളഞ്ഞുകിട്ടിയ പേഴ്സ് ഉടമ സിനാന്ന് കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ വച്ച് ഇബ്രാഹിം കൈമാറുന്നു കുന്നത്തുനാട് സ്റ്റേഷനിൽ വച്ച് നഷ്ടപ്പെട്ട പേഴസ് ഇബ്രാഹിം ഉടമയ്ക്ക് കൈമാറുന്നു

കോലഞ്ചേരി: വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ പേഴ്സും രേഖകളും ഉടമയെ കണ്ടെത്തി നൽകി മാതൃകയായി പട്ടിമറ്റം കെ.എസ്.ഇ.ബി ഓഫീസിലെ ഓവർസിയർ കെ.എം. ഇബ്രാഹിം. ചൊവ്വാഴ്ച വൈകിട്ട് യൂബർ ഡ്രൈവറായ മരുമകൻ ഷെഫീക്കുമൊത്ത് കാക്കനാട് നിന്ന് പട്ടിമറ്റം ഭാഗത്തേയ്ക്ക് വരുന്ന വഴിയിൽ മനക്കക്കടവിൽ വച്ചാണ് പേഴ്സ് ലഭിച്ചത്. പണം, ലൈസൻസ്, ആധാർകാർഡ്, എ.ടി.എം കാർഡുകൾ ഉൾപ്പടെ വിലപ്പെട്ട രേഖകൾ പേഴ്സിലുണ്ടായിരുന്നു. നഷ്ടപ്പെട്ടയാളുടെ മേൽവിലാസം ലഭിച്ചെങ്കിലും ബന്ധപ്പെടാനുള്ള നമ്പർ ലഭിച്ചില്ല. നവ മാദ്ധ്യമങ്ങൾ വഴി നടത്തിയ പ്രചാരണത്തിൽ പേഴ്സിന്റെ ഉടമയായ ലോറി ഡ്രൈവർ സിനാന്റെ ബന്ധു വിദേശത്തുനിന്ന് ബന്ധപ്പെട്ട് മൊബൈൽ നമ്പർ നൽകി. കാക്കനാട് നിന്ന് ലോഡെടുക്കാൻ വരുന്ന വഴിയാണ് പേഴ്സ് നഷ്ടപ്പെട്ടതെന്ന് സിനാൻ അറിയിച്ചു. ഇന്നലെ പട്ടിമറ്റത്തെത്തിയ സിനാന് കുന്നത്തുനാട് പൊലീസ് സ്റ്റേഷനിൽ വച്ച് ഇബ്രാഹിം പേഴ്സ് കൈമാറി.