പറവൂർ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കൊട്ടുവള്ളിക്കാട് എച്ച്.എം.വൈ.എസ് ഹയർസെക്കൻഡറി സ്കൂളിൽ നാളെ ഇന്റർ സ്കൂൾ വോളിബാൾ ടൂർണമെന്റ് നടക്കും. മുത്തൂറ്റ് പാപ്പച്ചൻ ട്രോഫിക്കായി നടത്തുന്ന മത്സരത്തിൽ അണ്ടർ 14, അണ്ടർ 17, അണ്ടർ 19 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 23 ടീമുകൾ പങ്കെടുക്കും.