കൊച്ചി: കൊച്ചി റഫി ഫൗണ്ടേഷൻ 16ന് വൈകിട്ട് 6ന് പാടിവട്ടം അസീസിയ കൺവെൻഷൻ സെന്ററിൽ സംഘടിപ്പിക്കുന്ന റഫിനൈറ്റ് സംഗീത പരിപാടി എം.പി. അബ്ദുൾ സമദ് സമദാനി എം.പി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റഫിയുടെ മകൻ സാഹിദ് റഫി, ഗായകരായ പ്രസന്ന റാവു, സുദീപ്കുമാർ, ചിത്രാ അരുൺ, പ്രകാശ് ബാബു, അൽക്കാ അസ്‌കർ, നബീലാ ഹക്കീം എന്നിവർ പങ്കെടുക്കും. ബാലകൃഷ്ണൻ പെരിയ, പി.എം. അബ്ദുൾ അസീസ്, ജലീൽ താനത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.