കൊച്ചി: കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നുള്ള സജി നന്ത്യാട്ടിന്റെ രാജി സ്വീകരിച്ചു. സെക്രട്ടറി മമ്മി സെഞ്ച്വറിക്ക് ജനറൽ സെക്രട്ടറിയുടെ ചുമതല നൽകാൻ ചേംബർ യോഗം തീരുമാനിച്ചു. രാജിയുമായി ബന്ധപ്പെട്ട് സജി നന്ത്യാട്ട് നടത്തിയ പരാമർശങ്ങൾ യോഗം തള്ളി. 27ന് ചേംബർ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി.
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ നിർമ്മാതാവും സംവിധായകനുമായ അനിൽ തോമസ് നിഷേധിച്ചു. സാന്ദ്രയുടെ പത്രിക തള്ളാൻ അനിൽ തോമസ് ചരടുവലിച്ചെന്നാണ് സജി ആരോപിച്ചത്. ആരോപണത്തെ നിയമപരമായി നേരിടുമെന്ന് അനിൽ തോമസ് പറഞ്ഞു.