ആലുവ: റൂറൽ ജില്ലാ പൊലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് നാളെ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ മെഗാ അദാലത്ത് നടത്തും. ആലുവ പൊലീസ് കൺട്രോൾ റൂമിലും പെരുമ്പാവൂർ ട്രാഫിക് യൂണിറ്റിലും എത്തി പൊതുജനങ്ങൾക്ക് വാഹന പിഴ ഒടുക്കാം. ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ പിഴ അടയ്ക്കാൻ സാധിക്കാത്തവർക്കായാണ് അദാലത്ത്.
ഇ ചെല്ലാൻ മുഖേന നൽകിയിട്ടുള്ള ട്രാഫിക് ഫൈനുകളിൽ 2021 വർഷം മുതൽ യഥാസമയം പിഴ അടയ്ക്കാൻ സാധിക്കാത്തതും നിലവിൽ കോടതികളിൽ ഉള്ളതുമായ ചെലാനുകളിൽ പ്രോസിക്യൂഷൻ നടപടികൾക്ക് ശുപാർശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള എല്ലാം പിഴ ഒടുക്കി തുടർ നിയമനടപടികൾ ഒഴിവാക്കുവാൻ സാധിക്കും. ഫോൺ: 9497980500.