ldf
യു.ഡി.എഫിന്റെ നേതൃത്വത്തിൽ നെല്ലിമോളത്തുനിന്ന് ആരംഭിച്ച സത്യപ്രചാരണ പദയാത്ര കോൺഗ്രസ് കുറുപ്പംപടി മണ്ഡലം പ്രസിഡന്റ് മാത്യു ജോസ് തരകന് പതാക കൈമാറി എൽദോസ് കുന്നപ്പിള്ളി എം.എൽ എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ : എൽ.ഡി.എഫിന്റെ ദുഷ്പ്രചരണങ്ങൾക്കെതിരായി നെല്ലിമോളത്ത് നിന്ന് കുറുപ്പുംപടിയിലേക്ക് യു.ഡി.എഫിന്റെ നേതൃത്വത്തിൽ സത്യ പ്രചാരണ പദയാത്ര നടത്തി. കുറുപ്പംപടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാത്യു ജോസ് തരകൻ നേതൃത്വം നൽകി. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ജാഥയുടെ പതാക കൈമാറി. തുടർന്ന് നടന്ന പൊതുസമ്മേളനം ഡി.സി.സി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കുറുപ്പംപടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജോയി പൂണേലി അദ്ധ്യക്ഷനായി.

പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ കഴിഞ്ഞ 9 വർഷം കൊണ്ട് 2000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ സാധിച്ചുവെന്നും പല പദ്ധതികൾക്കും ഭരണകക്ഷിയിൽപ്പെട്ട പ്രാദേശിക നേതാക്കളുടെ സമ്മർദ്ദം മൂലം അംഗീകാരം ലഭിക്കാതെ സ്ഥിതി ആണെന്നും എൽദോസ് കുന്നപ്പള്ളി എം.എൽ.എ കുറ്റപ്പെടുത്തി. അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉന്നത നിലവാരത്തിൽ ആക്കുന്നതിനും ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിനും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് നിയോജകമണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങൾക്കും പ്രയോജനപ്പെടുത്തുന്ന വിധത്തിൽ തുക വിനിയോഗിച്ചതായി യു.ഡി.എഫ് നേതാക്കൾ അവകാശപ്പെട്ടു.