പെരുമ്പാവൂർ: കൂട്ടുമഠം ക്ഷേത്രത്തിന്റെ നേതൃത്വത്തിൽ സഹജീവി സാന്ത്വന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു. ഗുരുതര രോഗങ്ങൾ പിടിപെട്ട് ചികിത്സയിൽ കഴിയുന്നവരെയും ഇക്കാരണത്താൽ സാമ്പത്തികമായി പിന്നാക്കം പോയവരെയും സഹായിക്കുക എന്നതാണ് ലക്ഷ്യം. നാനാജാതി മതസ്ഥരുടെയും ചികിത്സ സഹായത്തിനായി കൂട്ടുമഠം പെരയ്ക്കാട് ദേവസ്വം ട്രസ്റ്റിന്റെ നേതൃത്വത്തിൽ ചികിത്സാസഹായ നിധി രൂപീകരണം നാളെ രാവിലെ 9ന് കൂട്ടുമഠം ക്ഷേത്രത്തിൽ നടക്കുമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ബിജു ഡി.നായർ, സെക്രട്ടറി പി.എസ്. വേണുഗോപാൽ, ട്രഷറർ രതീഷ് ആർ. നായർ എന്നിവർ അറിയിച്ചു.