പെരുമ്പാവൂർ: തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസിന് വേണ്ടി ബെന്നി ബെഹനാൻ എം.പിയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ സ്കൂൾ ബസ് ഇന്ന് രാവിലെ 10 ന് ഫ്ലാഗ് ഓഫ് ചെയ്യും. അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകും.