കൊച്ചി: നവീകരിച്ച തമ്മനം കുത്താപ്പാടി കുളത്തുങ്കൽ ബാവ റോഡ് കൗൺസിലർ സക്കീർ തമ്മനം ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് റെസി. അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രസിഡന്റ് ടി.ഡി. ജോസഫ് അദ്ധ്യക്ഷനായി. സെക്രട്ടറി കെ.എൻ. ലെനിൻ, കമ്മിറ്റി അംഗം പ്രീതി ബോസ് എന്നിവർ സംസാരിച്ചു. എ.ഡി.എസ് വൈസ് ചെയർപേഴ്‌സൺ സുമ സുന്ദരം, സെകട്ടറി ഷൈമ സോളി, ടി.എ. അബ്ദുൾ ഖാദർ, സെബാസ്റ്റ്യൻ, ജോൺസൻ, ജോയി, സുരേഷ്ബാബു, മോഹനൻ, രാജേഷ്, രഘുനാഥ് എന്നിവർ പങ്കെടുത്തു.