കുറുപ്പംപടി: ക്രാരിയേലി സെന്റ് മേരീസ് ഹൈസ്കൂളിൽ പ്രഥമശുശ്രൂഷ ക്ലാസ് സംഘടിപ്പിച്ചു. മാനേജർ പ്രിൻസ് മാത്യു ഉദ്ഘാടനം ചെയ്തു. ഹെഡ്‌മിസ്ട്രസ് ഷീബ മാത്യു അദ്ധ്യക്ഷനായി. ഫസ്റ്റ് എയ്ഡ് ട്രെയിനർ റോയി വർഗീസ് കുട്ടികൾക്ക് ക്ലാസെടുത്തു. ഡെമോൺസ്ട്രഷനും നടത്തി. പി.ടി.എ പ്രസിഡന്റ്‌ രഞ്ജിനി സജി, സ്റ്റാഫ് സെക്രട്ടറി സിൽവി പോൾ എന്നിവർ സംസാരിച്ചു.