krishi
കർഷക അവാർഡ് ജേതാവ് റംലത്ത് കൃഷിയിടത്തിൽ

ആലുവ: മൂന്ന് പതിറ്റാണ്ടോളമായി കൃഷിയെ ജീവനുതുല്യം സ്നേഹിച്ച എടത്തല പേങ്ങാട്ടുശേരി സ്വദേശിനി റംലത്തിന്(53) ഇത് സന്തോഷത്തിന്റെ നിമിഷം. കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പ്രഖ്യാപിച്ച മികച്ച ജൈവ കർഷക അവാർഡാണ് എടത്തല പേങ്ങാട്ടുശേരി മെഴുക്കാട്ടിൽ വീട്ടിൽ അൽഹാദിന്റെ ഭാര്യ റംലത്തിനെ തേടിയെത്തിയിരിക്കുന്നത്.

വീടിനോട് ചേർന്നുള്ള ആറ് ഏക്കർ ഭൂമിയിൽ സമിശ്ര കൃഷിയാണ് ചെയ്യുന്നത്. നെല്ല്, പച്ചക്കറി, വാഴ ഉൾപ്പെടെ 50 ഓളം ഇനങ്ങളാണ് കൃഷി ചെയ്യുന്നുണ്ട്. ജൈവവളം മാത്രമാണ് ഉപയോഗിക്കുന്നത്. ചാണകവും മണ്ണിര കമ്പോസ്റ്റും കോഴിവളവുമാണ് പ്രധാനമായും നൽകുന്നത്. കിടാണുക്കളെ തുരുത്താൻ ജൈവകീടനാശിനിയും ഉപയോഗിക്കും.

വിവാഹശേഷമാണ് റംലത്ത് കൃഷിയിലേക്ക് തിരിഞ്ഞത്. ഭർത്താവ് അൽഹാദ് പലവ്യഞ്ജന കട നടത്തുകയാണ്. മൂന്ന് മക്കളും കൃഷിയിൽ സഹായികളായുണ്ട്. 2022 -23ൽ എടത്തല പഞ്ചായത്ത് ഏർപ്പെടുത്തി മികച്ച കർഷകയ്ക്കുള്ള പുരസ്കാരം റംലത്തിന് ലഭിച്ചിട്ടുണ്ട്. ജൈവ അക്ഷയശ്രീ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.