മരട്: ലഹരിവിമുക്ത കൊച്ചി എന്ന സന്ദേശവുമായി ചേപ്പനം ശ്രീശ്രീ രവിശങ്കർ വിദ്യാമന്ദിർ, ഭഗത് സോക്കർ ക്ലബ് എന്നിവ സംഘടിപ്പിക്കുന്ന മാരത്തൺ നാളെ രാവിലെ 6.30ന് കുണ്ടന്നൂർ ജംഗ്ഷനിൽ ജസ്റ്റിസ് കൗസർ ഇടപ്പകത്ത് ഫ്ലാഗ് ഓഫ് ചെയ്യും. ചേപ്പനം ശ്രീശ്രീ രവിശങ്കർ വിദ്യാമന്ദിറാണ് ഫിനിഷിങ് പോയിന്റ്. 4 വിഭാഗങ്ങളിലായി നടക്കുന്ന മാരത്തണിൽ മുന്നൂറിലേറെപ്പേർ പങ്കെടുക്കും.

ലഹരിവിരുദ്ധ പ്രചാരണങ്ങളുടെ ഭാഗമായി സ്കൂളും ക്ലബും ചേർന്ന് ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു വരുന്നതായി പ്രിൻസിപ്പൽ ജി.ജി.രാജലക്ഷ്മി, റിട്ട. ജഡ്ജി ലീലാമണി നാണു, ക്ലബ് പ്രസിഡന്റ് പി.ഡി. രാജേഷ്, സെക്രട്ടറി വി.പി. ചന്ദ്രൻ, കായികാദ്ധ്യാപകൻ എം.എ. ഫെബിൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.