mrd
ലഹരിക്കെതിരെ മരട് നഗരസഭയിൽ നടന്ന ജാഗ്രതാ സമിതി രൂപീകരണയോഗം

മരട്: നഗരസഭയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ജാഗ്രതാസമിതി രൂപീകരിച്ചു. നഗരസഭ ചെയർപേഴ്സൻ സമിതി ചെയർമാനായും പ്രതിപക്ഷനേതാവ് സി.ആർ. ഷാനവാസ് കൺവീനറുമായുള്ള 51 അംഗ ജാഗ്രതാസമിതിയിൽ വിവിധ രാഷ്ട്രീയ പ്രതിനിധികൾ, റെസി. അസോ. ഭാരവാഹികൾ, ആശാ പ്രവർത്തകർ, സാമൂഹ്യ, സാമുദായിക പ്രവർത്തകർ തുടങ്ങിയവർ ഉൾപ്പെടുന്നു.

ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ബോധവത്കരണം നടത്തുകയും ചെയ്യുകയാണ് സമിതിയുടെ ലക്ഷ്യം. വാർഡുകൾ കേന്ദ്രീകരിച്ച് ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തും.

നഗരസഭാ ചെയർപേഴ്സൺ ആന്റണി ആശാംപറമ്പിൽ അദ്ധ്യക്ഷനായി. എക്സൈസ് സി.ഐ സലിംകുമാർ ദാസ്, വൈസ് ചെയർപേഴ്സൺ രശ്മി സനിൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ റിയാസ് കെ. മുഹമ്മദ്, ശോഭാ ചന്ദ്രൻ, റിനി തോമസ്, ബേബി പോൾ, കൗൺസിലർമാരായ സി.ആർ. ഷാനവാസ്, ചന്ദ്രകലാധരൻ, പി.ഡി. രാജേഷ്, മിനി ഷാജി, മോളി ഡെന്നി, ജയ ജോസഫ്, പത്മപ്രിയ വിനോദ്, ജെയ്നി പീറ്റർ, കെ.വി. സീമ, രേണുക ശിവദാസ്, സി.വി. സന്തോഷ് എന്നിവർ സംസാരിച്ചു.